Latest News

പെറ്റിയടിക്കുമ്പോൾ പോലീസിനോട് പേര് രാമൻ, അച്ഛൻ ദശരഥൻ,നാട് അയോദ്ധ്യ/വീഡിയോ

സീറ്റ് ബെൽറ്റ് ഇടാതെ വന്നുചാടിയത് പൊലീസിന് മുന്നിൽ. ഉടനടി കിട്ടി പെറ്റി. പണം നൽകി, പക്ഷേ പേരും വിവരങ്ങളും പറയാൻ കക്ഷി തയാറല്ല. ഇഷ്ടമുള്ള പേര് പറഞ്ഞോളാൻ പൊലീസും. പെട്ടന്ന് വന്നു മറുപടി.

അനാവശ്യമായി പൊലീസ് പിഴ ഈടാക്കുകയാണെന്നും, ജനങ്ങളോട് നല്ല രീതിയില്‍ പെരുമാറുന്നില്ലെന്നും, ഫൈന്‍ പിടിക്കാന്‍ അവര്‍ക്ക് സര്‍ക്കാര്‍ ടാര്‍ഗറ്റ് നല്‍കിയിരിക്കുകയാണ് എന്നുമൊക്കെ പോലീസിനെതിരെ ആരോപണങ്ങള്‍ നിൽക്കുമ്പോഴാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

 ‘സര്‍ക്കാരിന് കാശ് കിട്ടിയാല്‍ മതി നമ്മളെ സംബന്ധിച്ചിടത്തോളം’ എന്ന് പൊലീസുകാരന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

പിഴ ഈടാക്കുമ്പോൾ പൊലീസ് പേരും, അച്ഛന്റെ പേരും സ്ഥലവും ചോദിക്കുന്നുണ്ട്. പേര് രാമന്‍ എന്നാണെന്നും,അച്ഛന്റെ പേര് ദശരഥന്‍ ആണെന്നും, സ്ഥലം അയോദ്ധ്യയാണെന്നും മറ്റേയാള്‍ മറുപടിയും നല്‍കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top