Business

യുഎഇ എക്‌സ്‌ചേഞ്ച് പേര് മാറി യുണിമണിയാവുന്നു

സാമ്പത്തിക സ്ഥാപനമെന്ന നിലയില്‍ മലയാളിയുടെ പ്രത്യേകിച്ച് പ്രവാസി മലയാളിയുടെ ഓര്‍മയില്‍ ചിരപ്രതിഷ്ഠ നേടിയ യുഎഇ എക്‌സ്‌ചേഞ്ച് ഇനി മുതല്‍ യുണിമണി എന്ന പുതിയ പേരിലാവും അറിയപ്പെടുക.

യുഎഇ എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെ ഡോ. ബിആര്‍ ഷെട്ടിയുടെ കീഴിലുള്ള എല്ലാ വിനിമയ സ്ഥാപനങ്ങളും ഇനിമുതല്‍ ഫിനേബ്ലര്‍ എന്ന ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് കമ്പനിയുടെ യുകെ കേന്ദ്രമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക.
യുഎഇ എക്‌സ്‌ചേഞ്ച്, ട്രാവലക്‌സ്, എക്‌സ്പ്രസ് മണി തുടങ്ങിയ സ്വന്തം ധനവിനിമയ ബ്രാന്‍ഡുകള്‍ക്കിടയില്‍ കൂടുതല്‍ ദിശാബോധവും ഏകോപനവും ലക്ഷ്യമിട്ടാണ് പുതിയ ഹോള്‍ഡിംഗ് കമ്പനി രൂപവത്കരിച്ചിരിക്കുന്നതെന്ന് ചെയര്‍മാന്‍ ഡോ. ബി.ആര്‍ ഷെട്ടി പ്രഖ്യാപിച്ചു.

യുഎഇക്ക് പുറത്ത് യൂണിവേര്‍സല്‍ മണി എന്നതിന്റെ ചുരുക്കപ്പേരായ യൂണിമണി എന്ന പേരിലായിരിക്കും കമ്പനി ഇനി മുതല്‍ അറിയപ്പെടുക.
ഇപ്പോള്‍ 45 രാജ്യങ്ങളില്‍ നേരിട്ടും 165 രാജ്യങ്ങളില്‍ ശൃംഖലകള്‍ വഴിയും പ്രവര്‍ത്തിക്കുന്ന ഫിനേബ്ലറിന് കീഴിലെ സംരഭങ്ങള്‍ ഇപ്പോള്‍ 6.57 ശതമാനം വിഹിതമുണ്ട്. രണ്ട് വര്‍ഷത്തിനകം വിഹിതം 10 ശതമാനമായി വളര്‍ത്തിയെടുക്കാനാണ് പദ്ധതിയെന്ന് ദുബായിലെ പത്ര സമ്മേളനത്തില്‍ ഷെട്ടി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top