രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അടുത്ത കാലത്ത് നിലനിന്ന എടിഎം നോട്ട് ക്ഷാമം തത്കാലം പരിഹരിക്കപ്പെട്ടു. വിവിധ ബാങ്കുകള്‍ വന്‍തോതില്‍ അവരവരുടെ ശാഖകളില്‍ ദ്രുതഗതിയില്‍ എത്തിച്ചതാണ് പെട്ടെന്ന് തന്നെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 82% എടിഎമ്മുകളിലും പണം ലഭ്യമാണെന്ന് എസ്ബിഐയുടെ ചെയര്മാന് രജനീഷ് കുമാര്‍ പറഞ്ഞു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ജനങ്ങള്‍ പൂഴ്ത്തിവെയ്ക്കുന്നത് മൂലമാണ് എടിഎമ്മുകളില്‍ പണ ദൗര്ലഭ്യമുണ്ടായതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ബാങ്കുകളുടെ അക്കൗണ്ടിലേക്ക് പണം വരുന്നില്ലെന്ന് മാത്രമല്ല വന്‍ തോതില്‍ പണം പിന്‍വലിക്കുന്നതിന്റെ കാരണവും അജ്ഞാതമാണ്. തെലുങ്കാന, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ പ്രധാനമായും നോട്ട് ക്ഷാമം നിലനില്‍ക്കുന്നത്.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കൊയ്ത്തു കാലത്ത് കര്‍ഷകര്‍ പണം കൈവശം സൂക്ഷിക്കുന്നതാണ് നിലവിലെ നോട്ട് ക്ഷാമത്തിന് കാരണമെന്ന് മറ്റൊരു നിരീക്ഷണവുമുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് ആന്ധ്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ നോട്ടു പ്രതിസന്ധി സമയത്ത് പണം എത്തിച്ചിരുന്നത്.