Home app

യശ്വന്ത് സിന്‍ഹ ബിജെപി ബന്ധം അവസാനിപ്പിച്ചു

മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. ബിജെപിയുമായി അടുത്ത കാലത്ത് സ്വരച്ചേര്‍ച്ചയില്ലാതായിരിക്കുന്ന സിന്‍ഹ പ്രധാന മന്ത്രി മോഡിയുടെ അപ്രിയത്തിന് പാത്രമായിരുന്നു.

ബിജെപിയുമായി വഴി പിരിഞ്ഞെന്ന് മാത്രമല്ല പാര്‍ടി രാഷ്ട്രീയത്തില്‍ നിന്ന് റിട്ടയര്‍ ചെയ്യുകയാണെന്നും അദ്ദേഹം പാറ്റ്‌നയില്‍ പറഞ്ഞു. 1998-2004 കാലയളവില്‍ അടല്‍ ബിഹാരി വാജ്‌പേയ് മന്ത്രിസഭയിലാണ് സിന്‍ഹ ധനകാര്യ മന്ത്രിയായത്. എന്നാല്‍ നരേന്ദ്ര മോഡിക്ക് അദ്ദേഹം തികച്ചും അനഭിമതനായിരുന്നു.

മോഡിയുടെ ധനകാര്യ നയങ്ങളെ വിമര്‍ശിക്കുന്നതില്‍ യശ്വന്ത് സിന്‍ഹ യാതൊരു ദയാ ദാക്ഷീണ്യവും കാണിച്ചിട്ടുമില്ല. എന്നിരുന്നാലും യശ്വന്ത് സിന്‍ഹയുടെ മകനായ ജയന്ത് സിന്‍ഹ മോഡി മന്ത്രിസഭയിലെ മന്ത്രിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top