ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ മന്മോഹന് സിങ് പ്രധാനമന്ത്രിയായിരിക്കെ ഏഴംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍. ഇന്ത്യയിലെ മുസ്ലീം സമുദായത്തിന് പ്രത്യേക സംവരണം വേണമെന്ന നിര്‍ദേശമുള്‍പ്പെടെ സച്ചാര്‍ കമ്മിറ്റി മുന്നോട്ടുവെച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് എന്നറിയപ്പെടുന്നത്. 1985ലാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടത്.
മുന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു
By
April 20, 2018 11:08 am