കൊച്ചി: ആയുര്‍വേദ ചികിത്സാ രംഗത്ത് മികച്ച സേവനം കാഴ്ച വെയ്ക്കുന്ന ആലപ്പുഴയിലെ ധാത്രി ആയുര്‍വേദ ഹോസ്പിറ്റലിന് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എന്‍എബിഎച്ച് അംഗീകാരം. ആയുര്‍വേദ ചികിത്സാ രംഗത്ത് അന്തര്‍ദേശീയ നിലവാരത്തില്‍ രോഗീപരിചരണവും ഗുണനിലവാരമുള്ള ചികിത്സയും ലഭ്യമാക്കിയതിലൂടെയാണ് ധാത്രി ആയുര്‍വേദ ഹോസ്പിറ്റലിന് അംഗീകാരം നേടാനായത്. എന്‍എബിഎച്ച് എന്‍ട്രി ലെവല്‍ അക്രഡിറ്റേഷനാണ് ധാത്രിക്ക് ലഭിച്ചിരിക്കുന്നത്.
കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് കെടി തോമസിന്റെ സാന്നിധ്യത്തില്‍ എന്‍എബിഎച്ച് അധികൃതരില്‍ നിന്ന് ധാത്രിയുടെ സ്ഥാപകനും ഉടമയുമായ ഡോ. സജികുമാര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ധാത്രിയുടെ ബ്രാന്റ് അമ്പാസിഡര്‍ കൂടിയായ ചലച്ചിത്രതാരം മഞ്ജു വാര്യര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
എന്‍എബിഎച്ച് അംഗീകാരം ലഭിച്ചതോടുകൂടി തങ്ങള്‍ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തം വര്‍ധിക്കുകയാണെന്ന് ഡോ. സജികുമാര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട 1000 പേര്‍ക്ക് ധാത്രി സൗജന്യ ചികിത്സ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ആലപ്പുഴ ജില്ലയിലെ എന്‍എബിഎച്ച് അംഗീകാരം നേടിയ ആദ്യത്തെ ആയുര്‍വേദ ഹോസ്പിറ്റല്‍ കൂടിയാണ് ധാത്രി ആയുര്‍വേദ ഹോസ്പിറ്റല്‍. എന്‍എബിഎച്ച് സിഇഒ ഹരീഷ് നട്ക്കര്‍ണി, ധാത്രി മാര്‍ക്കറ്റിങ് വൈസ് പ്രസിഡണ്ട് വിപിന്‍ ചെറിയാന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.