ദിലീപ് ചിത്രം കമ്മാര സംഭവത്തിനെതിരെ ആരോപണവുമായി ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ രംഗത്ത്. ചരിത്രത്തെ വളച്ചൊടിച്ച ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് ജി.ദേവരാജന്‍ ആവശ്യപ്പെട്ടു. ചരിത്രത്തെ മിമിക്രി വല്ക്കരിക്കുന്നത് ശരിയായ സര്‍ഗാത്മക പ്രവൃത്തിയല്ലെന്നും ചിത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദേവരാജന്‍ പറഞ്ഞു.
ചിത്രത്തില്‍ കമ്മാരനോട് കേരളത്തില്‍പ്പോയി പാര്‍ട്ടിയുണ്ടാക്കാനായി സുഭാഷ് ചന്ദ്രബോസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ചരിത്രത്തില്‍ അങ്ങനൊന്നില്ല. കമ്മാരന്റെ പാര്‍ട്ടിയുടെ പ്രതീകമായി കാണിക്കുന്നത് ചുവപ്പു കൊടിയും കടുവയുടെ ചിഹ്നവുമാണ്. അതു ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ കൊടിയാണ്. ഇന്നത്തെ കാലത്ത് ചരിത്രത്തിന്റെ വളച്ചൊടിക്കലിന് ഏറെ പ്രാധാന്യവുമുണ്ടെന്നും ദേവരാജന്‍ ആരോപിക്കുന്നു. നവസംവിധായകനായ രതീഷ് അമ്പാട്ട് ചിത്രത്തില്‍ ദിലീപ്, സിദ്ധാര്‍ത്ഥ്, ബോബി സിന്‍ഹ , മുരളി ഗോപി എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.