Home app

കേരളത്തില്‍ കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള പീഡനം കൂടുന്നു

കുഞ്ഞുങ്ങളെ ദൈവങ്ങളെ പോലെ കരുതിയിരുന്ന മലയാളികള്‍ക്ക് ഇതെന്ത് പറ്റി ? ദിനംതോറും ശിശുപീഡനം കേരളത്തില്‍ വര്‍ദ്ധിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 1101 കുഞ്ഞുങ്ങളാണ് കഴിഞ്ഞവര്‍ഷം ബലാത്സംഗം ചെയ്യപ്പെട്ടത്. 2015ല്‍ 720 കുട്ടികള്‍ ബലാത്സംഗത്തിനിരയായിട്ടുണ്ട്. 2016ല്‍ ഇത് വര്‍ദ്ധിച്ച് 958ല്‍ എത്തി.

പോക്‌സോ ആക്ട് പ്രകാരം 2018ലെ ആദ്യ രണ്ട് മാസം തന്നെ 459 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2017ല്‍ 2611 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേസുകള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നതാവും പീഡനങ്ങള്‍ പുറത്തറിയാനുള്ള കാരണം. മറ്റ് സംസ്ഥാനങ്ങളില്‍ പല പീഡനകേസുകളും വേണ്ടത്ര രീതിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top