Ernakulam

പിന്നോക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ്: മുഖാരി/മുവാരി സമുദായത്തിന്റെ ജനസംഖ്യ തിട്ടപ്പെടുത്താന്‍ നിര്‍ദേശം

കൊച്ചി: മുഖാരി-മുവാരി സമുദായത്തെ സംസ്ഥാന ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷയില്‍ സമുദായത്തിന്റെ ജനസംഖ്യ തിട്ടപ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പിന്നോക്ക വിഭാഗ വികസന ഡയറക്ടര്‍ക്കും സമുദായ സംഘടനാ ഭാരവാഹികള്‍ക്കും പിന്നോക്ക വിഭാഗ കമ്മീഷന്‍ നിര്‍ദേശം നല്‍കി. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗിലാണ് മുഖാരി/മുവാരി സമുദായത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന അപേക്ഷ പരിഗണിച്ചത്.

ഈ സമുദായം കേരള സംസ്ഥാന രൂപീകരണത്തിന് മുന്‍പ് മലബാര്‍ ജില്ലയില്‍ ഒബിസി വിഭാഗത്തിലും തിരുവിതാംകൂര്‍ – കൊച്ചി എന്നിവിടങ്ങളില്‍ എസ്.സി. വിഭാഗത്തിലുമായിരുന്നു. സമുദായത്തിലെ കുട്ടികള്‍ക്ക് പ്രീ-മെട്രിക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കുന്നുണ്ട്. സമുദായത്തെ എസ്.സി. ലിസ്റ്റില്‍ നിന്നും മാറ്റിയപ്പോള്‍ ഒബിസി ലിസ്റ്റില്‍ പരിഗണിക്കാവുന്നതാണെന്ന് പറഞ്ഞിരുന്നു. സംസ്ഥാന ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന സമുദായത്തിന്റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചിരുന്നു. സെന്‍ട്രല്‍ ഒ ബി സി ലിസ്റ്റിലും വിദ്യാഭ്യാസ സംബന്ധമായി എസ്.ഇ.ബി സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇവരെ വീണ്ടും ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട നല്‍കിയ അപേക്ഷയാണ് കമ്മീഷന് മുന്നിലെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് കിര്‍താഡ്സിന്റെയും പിന്നോക്ക വിഭാഗ വികസന ഡയറക്ട്രേറ്റിന്റെയും സമുദായ സംഘം പ്രസിഡന്റ് തുടങ്ങിയവരുടെയും വാദം കേട്ടു. സര്‍ക്കാര്‍ നിരസിക്കുന്ന അപേക്ഷ വീണ്ടും പരിഗണിക്കുന്നതിന് പ്രത്യേക സാഹചര്യങ്ങള്‍ ഉണ്ടാകണം. സമുദായത്തെപ്പറ്റി പഠനം നടത്തി കിര്‍താഡ്സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജനസംഖ്യ സംബന്ധിച്ച സത്യവാങ്ങ്മൂലം ലഭിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top