ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെന്ഷന്. സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് സസ്പെന്ഷന് ഉത്തരവിറക്കിയത്. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പേരില്‍ അഖിലേന്ത്യാ സര്‍വീസ് ചട്ട ലംഘനം ചൂണ്ടിക്കാണിച്ചാണു സസ്പെന്ഷന്.
വിജിലന്‍സ് ഡയറക്ടറായിരിക്കെ നടന്ന ചില വെളിപ്പെടുത്തലുകളും വിമര്‍ശനങ്ങളും പുസ്തകത്തിലുണ്ടായിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കം സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്ന് ആഭ്യന്തരവകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി സര്‍ക്കാരിനു നേരത്തേ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ നടപടിക്കും വകുപ്പുതല നടപടിക്കും ശുപാര്‍ശയും നല്കി.
അതേസമയം ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോഴാണ് ജേക്കബ് തോമസിനെ ആദ്യം സസ്പെന്‍ഡ് ചെയ്തത്. ഈ സസ്പെന്ഷന് തുടരുമ്പോഴാണ് വീണ്ടുമൊരു സസ്പെന്ഷന്.