Home app

സിപിഐഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം

ഹൈദരാബാദ്: സി.പി.എം 22ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരാബാദില്‍ തുടക്കമായി. രാവിലെ 10 മണിക്ക് മുഹമ്മദ് അമീന് നഗറില്‍ (ആര്‍.ടി.സി കലാഭവന്‍) മുതിര്‍ന്ന കമ്യൂണിസ്റ്റുകാരിയും തെലങ്കാന സായുധസമര സേനാനിയുമായ മല്ലു സ്വരാജ്യം പതാക ഉയര്‍ത്തിയതോടെയാണ് സമ്മളന നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. സമ്മളനത്തില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം ഇന്നും നാളെയും പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ക്കെടുക്കും.

പതിവില്‍ നിന്ന് വ്യത്യസ്തമായി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് കരട് പ്രമേയം അവതരിപ്പിക്കുക. ബി.ജെ.പി എന്ന മുഖ്യശത്രുവിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായുള്ള ധാരണപോലും തള്ളിക്കളയുന്നതാണ് കരട് രാഷ്ട്രീയ പ്രമേയം. അതേസമയം, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബൂര്‍ഷ്വ ഭരണ വര്‍ഗ പാര്‍ട്ടികളുമായി സഖ്യമോ ഐക്യമോ വേണ്ടെങ്കിലും ധാരണക്ക് ഇടം നല്‍കണമെന്ന കേന്ദ്ര കമ്മിറ്റി തള്ളിയ ന്യൂനപക്ഷ അഭിപ്രായം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുമ്പാകെ വെക്കും.

20 നാണ് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് അവതരണം. പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുന്ന 22 ന് പുതിയ ജനറല്‍ സെക്രട്ടറിയെയും കേന്ദ്ര കമ്മിറ്റിയെയും പി.ബിയെയും തെരഞ്ഞെടുക്കും. അന്ന് വൈകീട്ട് സരൂര്‍ നഗര്‍ സ്റ്റേഡിയത്തില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനത്തിന് സമാപനമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top