Breaking News

ലോക്‌സഭ തെരഞ്ഞെടുപ്പ്; സിപിഐ എം സ്ഥാനാര്‍ത്ഥികളെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിപിഐ എം 16 മണ്ഡലങ്ങളിലും സിപിഐ 4 മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്. ആറ് സിറ്റിംഗ് എംപിമാരും ആറ് എംഎല്‍എമാരും മത്സരിക്കും . സിപിഐ എമ്മിന്റെ സ്ഥാനാര്‍ത്ഥികളെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.


പത്തനംതിട്ടയില്‍ വീണ ജോര്‍ജും ചാലക്കുടിയില്‍ ഇന്നസെന്റും തന്നെ മത്സരിക്കും. സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം. കാസര്‍കോട് സതീഷ് ചന്ദ്രന്‍ മത്സരിക്കും. പൊന്നാനിയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി പി.വി അന്‍വറും ഇടുക്കിയില്‍ ജോയ്സ് ജോര്‍ജും മത്സരിക്കും. സിപിഐ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

സ്ഥാനാര്‍ത്ഥികള്‍


തിരുവനന്തപുരം -സി ദിവാകരന്‍ (സിപിഐ)
ആറ്റിങ്ങല്‍ – എ സമ്പത്ത് (സിപിഐ എം)
കൊല്ലം-  കെ എന്‍ ബാലഗോപാല്‍ (സിപിഐ എം)
പത്തനംതിട്ട – വീണ ജോര്‍ജ്ജ് (സിപിഐ എം)
മാവേലിക്കര -ചിറ്റയം ഗോപകുമാര്‍ (സിപിഐ)
ആലപ്പുഴ – എ എം ആരിഫ് (സിപിഐ എം)
ഇടുക്കി – ജോയിസ് ജോര്‍ജ്ജ് (സിപിഐ എം സ്വത.)
കോട്ടയം – വി എന്‍ വാസവന്‍ (സിപിഐ എം)
എറണാകുളം – പി രാജീവ് (സിപിഐ എം)
ചാലക്കുടി – ഇന്നസെന്റ് (സിപിഐ എം സ്വത.)
തൃശൂര്‍  – രാജാജി മാത്യു തോമസ് (സിപിഐ)
ആലത്തൂര്‍ – പി കെ ബിജു (സിപിഐ എം)
പാലക്കാട് –  എം ബി രാജേഷ് (സിപിഐ എം)
പൊന്നാനി – പി വി അന്‍വര്‍ (സിപിഐ എം സ്വത.)
മലപ്പുറം –  വി പി സാനു (സിപിഐ എം)
കോഴിക്കോട് – എ പ്രദീപ് കുമാര്‍ (സിപിഐ എം)
വടകര –  പി ജയരാജന്‍ (സിപിഐ എം)
വയനാട് –   പി പി സുനീര്‍ (സിപിഐ)
കണ്ണൂര്‍ – പി കെ ശ്രീമതി (സിപിഐ എം)
കാസര്‍കോട് –  കെ പി സതീഷ് ചന്ദ്രന്‍ (സിപിഐ എം) 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top