Home app

വ്യാജഹര്‍ത്താല്‍ നടത്തിയവര്‍ക്കെതിരെ പോലീസ് കേസ്

ജമ്മുകാശ്മീരിലെ കഠ്വയില്‍ എട്ടുവയസ്സുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാജഹര്‍ത്താല്‍ നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മലബാറില്‍ മാത്രം ആയിരത്തിലേറെ പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തിരിക്കുന്നത്. വയനാട് ജില്ലയില്‍ 764 പേര്‍ക്കെതിരെയും കോഴിക്കോട് 200 പേര്‍ക്കെതിരെയും മലപ്പുറത്ത് 262 പേര്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുണ്ട്.

പൊതുമുതല്‍ നശിപ്പിച്ചതിനും സ്വകാര്യ സ്ഥാപനങ്ങള്‍ തകര്‍ത്തതിനും ഗതാഗതം തടസപ്പെടുത്തിയതിനും പോലീസുദ്യോഗസ്ഥരെ ആക്രമിച്ചതിനുമെല്ലാം വെവേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട പലരും റിമാന്‍ഡിലാണ്. പ്രതികളിലേറെ പേരും എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് പോലീസ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച നടന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും അക്രമസംഭവങ്ങളുണ്ടായി. പലഭാഗങ്ങളിലും ആളുകള്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തിരുന്നു. വ്യാജഹര്‍ത്താലിന് ആഹ്വാനം ചെയ്തവരേയും അക്രമങ്ങളില്‍ പങ്കെടുത്തവരേയും തേടി ക്രൈംബ്രാഞ്ചും പോലീസിന്റെ ഹൈ ടെക്ക് സെല്ലും അന്വേഷണം തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top