Home app

ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി എംഎല്‍എ അറസ്റ്റില്‍

ദില്ലി: ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ അറസ്റ്റില്‍. ഇയാളെ വെള്ളിയാഴ്ച രാവിലെ സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. കുല്‍ദീപ് സിംഗ് സെങ്കര്‍ ബലാത്സംഗം ചെയ്തുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ എന്തുകൊണ്ട് അറസ്റ്റ് വൈകുന്നുവെന്ന ചോദ്യത്തിന് എം.എല്‍.എക്കെതിരെ തെളിവില്ലെന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മറുപടി. എം.എല്‍.എയുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധങ്ങള്‍ തുടരുമ്പോഴാണ് സര്‍ക്കാര്‍ ഈ നിലപാട് അലഹാബാദ് ഹൈക്കോടതിയെ അറിയിച്ചത്.

എന്നാല്‍ അധികാരം ഉപയോഗിച്ച് എം.എല്‍.എ അന്വേഷണം അട്ടിമറിക്കാന്‍ ഇടയുണ്ടെന്ന് ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ കോടതിയുടെ ശക്തമായ പരാമര്‍ശങ്ങള്‍ കൂടി വന്നതോടെയാണ് പോലീസ് എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതരായത്. ഇതിനിടെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തത് അറസ്റ്റിന് വേഗം കൂട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top