Latest News

ഡല്‍ഹിയില്‍ പ്രതിഷേധം; മകളെ പെട്രോളൊഴിച്ച് കത്തിക്കാന്‍ അമ്മയുടെ ശ്രമം

ഡല്‍ഹി : ഉന്നാവോയിലെ പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിപേരാണ് പ്രതിഷേധവുമായി ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിക്ക് മുന്നിലേക്ക് എത്തിയത്.

അതിനിടെ ഒരു പെണ്‍കുട്ടിയുമായി എത്തിയ അമ്മ കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു. ഈ നാട്ടില്‍ പെണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്ന് ചോദിച്ചുകൊണ്ടാണ് അമ്മ പെണ്‍കുട്ടിയെ കത്തിക്കാന്‍ ശ്രമിച്ചത്. പൊലീസിന്റെ സമയോജിത ഇടപെടല്‍ അപകടം ഒഴിവാക്കി. പെണ്‍കുട്ടിയെയും അമ്മയെയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top