കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ. സുപ്രീം കോടതിയില്‍ അപേക്ഷ നല്കി. കേസ് ഇന്ന് തന്നെ പരിഗണിക്കും. പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് സിബിഐ അന്വേഷണം.
വാഹനാപകടത്തിനു പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ആണെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് സെംഗാറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.