ഇന്ത്യയില്‍ വന്‍ ക്രിപ്റ്റോകറന്‍സി മോഷണം. 20 കോടി രൂപയിലേറെ മൂല്യമുള്ള ബിറ്റ്കോയിനാണ് മോഷണം പോയത്. രാജ്യത്തെ പ്രമുഖ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ കോയിന്സെക്യുറില്നിന്നാണ് 20 കോടി രുപയിലേറെ മൂല്യമുള്ള ബിറ്റ്കോയിന് മോഷ്ടിക്കപ്പെട്ടത്.
438 ബിറ്റ്കോയിനുകളാണു കളവുപോയത്. സ്ഥാപനത്തിന്റെ വാലറ്റില്‍നിന്നു പലപ്പോഴായാണ് ഇത്രയും ബിറ്റ്കോയിനുകള്‍ നഷ്ടപ്പെട്ടത്. ഓഫ്ലൈനായി സൂക്ഷിച്ചിരുന്ന കോയിനുകള്‍ പാസ്വേഡ് ഉപയോഗിച്ചു മോഷ്ടിക്കുകയായിരുന്നു. ഹാക്കര്‍മാരെ കണ്ടെത്താന്‍ കന്പനി ശ്രമിച്ചെങ്കിലും മോഷണം നടന്ന വാലറ്റിലെ വിവരങ്ങള്‍ എല്ലാം മായ്ക്കപ്പെട്ടിരുന്നതിനാല്‍ വിജയിച്ചില്ല. ഇത് സംബന്ധിച്ച് കമ്പനി സൈബര്‍ സെല്ലില്‍ പരാതി നല്കി.
രണ്ടു ലക്ഷത്തിലധികം ഉപയോക്താക്കളുള്ള കമ്പനിയാണിത്. തിങ്കളാഴ്ചയാണു ബിറ്റ്കോയിനുകള്‍ നഷ്ടപ്പെട്ട വിവരം കമ്പനി അറിഞ്ഞത്. ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തരുതെന്നു കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും നല്കിയ മുന്നറിയിപ്പ് അവഗണിച്ചാണ് രാജ്യത്ത് ഇതിന്റെ ഇടപാട് നടക്കുന്നത്.