അമേരിക്കയിലെ മിയാമി എയര്‍പോര്‍ട്ട് തകര്‍ക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയ യുപി സ്വദേശിയായ പതിനെട്ടുകാരനെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് അകത്താക്കി.
1000 യുഎസ് ഡോളര്‍ മൂല്യമുള്ള ബിറ്റ്കോയിന് ഇടപാട് നടത്തിയ യുവാവ് വഞ്ചിക്കപ്പെട്ടു. കക്ഷിയെ കൂളായി ഇടനിലക്കാര്‍ പറ്റിച്ചു. കാശുപോയ കാര്യം യുഎസ് എസ്ബിയെ അറിയിച്ചുവെങ്കിലും അവരത് കാര്യമാക്കിയില്ല.
ഇതില്‍ മനംനൊന്തയുവാവ് നേരെ മിയാമി എയര്‍പോര്‍ട്ട് അധികാരികളെ വിളിച്ച് ഭീഷണിപ്പെടുത്തി. എകെ 47 തോക്ക്, ബെല്‍റ്റ് ബോംബ് എന്നിവയുമായി ഉടന്‍തന്നെ മിയാമി എയര്‍പോര്‍ട്ട് തകര്‍ക്കാന്‍ താനെത്തുമെന്ന് ഭീഷണി മുഴക്കി.
ഭീഷണി വര്‍ധിച്ചപ്പോള്‍ എഫ്ബിഐ യുവാവിനെ ഫോണില്‍ വിളിച്ച് സ്വാന്ത്വനിപ്പിച്ചു. പക്ഷെ അതിനൊന്നും വഴങ്ങാതെ ഗ്രനേഡും ബെല്‍റ്റ് ബോംബുവുമായി നേരിട്ട് മിയാമി എയര്‍പോര്‍ട്ടില്‍ വരുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. ശല്യം സഹിക്കാതെയായപ്പോള്‍ എഫ്ബിഐ അധികൃതര്‍ ഇന്ത്യന്‍ ആന്റി ടെററിസ്റ്റ് സ്വാഡിനെ വിവരമറിയിച്ചു. എന്തായാലും പതിനെട്ടുകാരനിപ്പോള് പോലീസ് കസ്റ്റഡിയിലാണ്.