ദില്ലി: വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് റദ്ദാക്കുമെന്ന കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ തീരുമാനം റദ്ദാക്കി. പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. ഇക്കാര്യം പ്രസ് കൗണ്‍സില്‍ തീരുമാനിക്കട്ടെ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പരാതി ഉയരുന്ന പത്രവാര്‍ത്തകളെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടേയും ടെലിവിഷന്‍ വാര്‍ത്തകളെ നാഷണല്‍ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റേയും പരിഗണനയ്ക്ക് അയക്കാനായിരുന്നു വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ തീരുമാനം. ഡിജിറ്റല്‍ മാധ്യമങ്ങളെ നിലവില്‍ ഈ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു.