തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്നാണ് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടക്കുന്നത്. എന്നാല്‍ ഈ പ്രചരണം വ്യാജമെന്ന് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഏതെങ്കിലും മേഖലയില്‍ ഇന്ധന ക്ഷാമം ഉണ്ടാകാതിരിക്കാന്‍ നടപടി എടുക്കണമെന്ന് സംസ്ഥാനത്ത് വിതരണം ചെയ്യുന്ന എണ്ണ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.
പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്നത് വ്യാജ വാര്‍ത്ത
By
August 9, 2019 4:41 pm