കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഫൈനലിലേക്ക്. സെമി ഫൈനല്‍ മത്സരത്തില്‍ മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കേരളം ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.
ഗ്രൂപ്പ് മത്സരങ്ങളിലും നോക്കൗട്ട് റൗണ്ടിലും ആധികാരിക വിജയങ്ങള്‍ സ്വന്തമാക്കിയാണ് കേരളം ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയത്. പകരക്കാരനായി ഇറങ്ങിയ പികെ അഫ്ദലാണ് കേരളത്തിന്റെ വിജയ ഗോള്‍ സ്വന്തമാക്കിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കേരളം ബംഗാളിനെ നേരിടും.