Football

സന്തോഷ് ട്രോഫി: കേരള ടീമിന് നിയമസഭയുടെ ആദരം

തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം പതിനാല് വര്‍ഷത്തിനുശേഷം നാട്ടിലെത്തിച്ച കേരള ഫുട്‌ബോള്‍ ടീമിനെ നിയമസഭ അഭിനന്ദിച്ചു. നാടൊന്നാകെ വിജയം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയ കിരീടം നേടിയ വോളിബോള്‍ ടീമിനേയും സഭയില്‍ അഭിനന്ദിച്ചു.

സന്തോഷ് ട്രോഫി ആറാം വട്ടം സ്വന്തമാക്കിയെത്തിയ കേരള ടീമിന് വന്‍ വരവേല്‍പ്പാണ് നെടുമ്പാശേരി വിമാനത്താവളത്തിലും തുടര്‍ന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലും കഴിഞ്ഞ ദിവസം ഒരുക്കിയിരുന്നത്. ഏപ്രില്‍ ആറിന് വിജയദിനം ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അന്നുതന്നെ ടീമിന് തിരുവനന്തപുരത്ത് വെച്ച് വന്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top