Home app

സന്തോഷ് ട്രോഫി: ഏപ്രില്‍ ആറിന് വിജയദിനമായി ആഘോഷിക്കും

തിരുവനന്തപുരം: പതിനാല് വര്‍ഷത്തിന് ശേഷം കേരളം സന്തോഷ് ട്രോഫി നേടിയതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് ഏപ്രില്‍ ആറിന് വിജയദിനമായി ആഘോഷിക്കും. ആറിന് സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ കേരളാ ടീമിന് സ്വീകരണം നല്‍കും. വൈകുന്നേരം നാല് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സ്വീകരണം.

ഇന്ന് ഉച്ചതിരിഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന കേരളാ ടീം അംഗങ്ങളെ അധികൃതര്‍ വിമാനത്താവളത്തിലെത്തി സ്വീകരിക്കും. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വിപുലമായ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ടീം ക്യാപ്റ്റന്‍ രാഹുല്‍ വി. രാജിനെയും കോച്ച് സതീവന്‍ ബാലനെയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. 14 വര്‍ഷത്തിനു ശേഷമുള്ള നേട്ടം കായിക കേരളത്തിന് ഊര്‍ജം നല്‍കുമെന്ന് മുഖ്യമന്ത്രി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top