സിഡ്നി: പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. പിശക് പറ്റിയെന്നും എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും സമിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ അങ്ങേയറ്റം വിഷമമുണ്ടെന്നും ജീവിതകാലം മുഴുവന്‍ പശ്ചാത്തപിക്കുമെന്നും പറഞ്ഞ സ്മിത്ത് പൊട്ടിക്കരഞ്ഞു. സംഭവത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുകയാണ്. കാലം മാപ്പ് തരുമെന്ന് പ്രതീക്ഷിക്കുന്നതായും സമിത്ത് മാധ്യമങ്ങളോട് പറഞ്ഞു.