Football

സന്തോഷ് ട്രോഫി: സെമിയില്‍ കേരളത്തിന്റെ എതിരാളികള്‍ മിസോറാം

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോള്‍ സെമി ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ മിസോറാം. ഗ്രൂപ്പ് ബി മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് മിസോറാമിനെ വീഴ്ത്തി കര്‍ണാടക ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. ഇതോടെയാണ് മിസോറം സെമിയില്‍ എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ കേരളത്തിന്റെ എതിരാളിയായത്.

നേരത്തെ പ്രാഥമിക റൗണ്ടില്‍ തോല്‍വി അറിയാതെ നാല് മത്സരങ്ങളും ജയിച്ചാണ് കേരളം സെമിയിലെത്തിയത്. വെള്ളിയാഴ്ച കൊല്‍ത്തയിലെ മോഹന്‍ ബഗാന്‍ ഗ്രൗണ്ടിലാണ് കേരള-മിസോറാം സെമി ഫൈനല്‍. അതേദിവസം തന്നെ ഹൗറ മൈതാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ മിസോറാമിനെ തോല്‍പ്പിച്ച് ബി ഗ്രൂപ്പ് ചാമ്പ്യന്‍മാരായ കര്‍ണാടക നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യന്‍മാരായ ബംഗാളിനെ നേരിടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top