കൊച്ചി: ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കുന്ന കമ്മാരസംഭവത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചരിത്രകഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ ഗംഭീര ദൃശ്യങ്ങള്‍കൊണ്ടും ദിലീപിന്റെ തകര്‍പ്പന്‍ മേക്ക് ഓവര്‍ കൊണ്ടും മനോഹരമാക്കിയിരിക്കുന്നു.
മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക.
തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരോടൊപ്പം മുരളി ഗോപി, ശ്വേതാ മേനോന്, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 20 കോടി ചെലവില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ അഞ്ചിന് തിയറ്ററുകളിലെത്തും.