Home app

കര്‍ണാടക തെരഞ്ഞെടുപ്പ് മെയ് 12ന്. ചെങ്ങന്നൂരില്‍ തിയ്യതി പ്രഖ്യാപിച്ചില്ല

കര്‍ണാടക തെരഞ്ഞെടുപ്പ് മെയ് 12ന്. മെയ് 15ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. ഒറ്റഘട്ടമായാകും തിരഞ്ഞെടുപ്പ് നടത്തുക. തെരഞ്ഞെടുപ്പ് പ്രചരണം പരിസ്ഥിതി സൗഹാര്‍ദപരമായിരിക്കണമെന്നും കര്‍ണാടകയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനിടെ ബിജെപിയുടെ എടി ചീഫ് അമിത് മാളവിയ തെരഞ്ഞെടുപ്പ് തിയ്യതി ചോര്‍ത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് തിയ്യതി പ്രഖ്യാപിച്ചില്ല. ഉപതെരഞ്ഞെടുപ്പുകളുടെ തീയ്യതി മറ്റൊരു ദിവസം ഒന്നിച്ച് അറിയിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ എംഎല്‍എ ആയിരുന്ന കെകെ രാമചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ചെങ്ങന്നൂരില്‍ എല്‍ഡിഎഫും, യുഡിഎഫും, ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യപിച്ചു കഴിഞ്ഞു. സജി ചെറിയാനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഡി വിജയകുമാറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. പിഎസ് ശ്രീധരന്‍ പിള്ളയാണ് ബിജെപി സ്ഥാനാര്‍ത്ഥി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top