ആഴ്ചയവസാനത്തെ വെള്ളിയാഴ്ച ഓഹരിവിപണിയില്‍ ഇടിവ് തുടര്‍ന്നു. ആഗോളവിപണിയിലെ മാന്ദ്യം ഇന്ത്യന്‍ ഓഹരിവിപണിയിലും പ്രതികൂലമായി ബാധിച്ചു. മുംബൈ വിലസൂചിക 400 പോയിന്റ് നഷ്ടത്തില്‍ 32,596ലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ അഞ്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ പോയിന്റിലാണ് ഇന്ന് വ്യാപാരമവസാനിച്ചത്.
ദേശീയ വിലസൂചിക നിഫ്റ്റി 116 പോയിന്റ് നഷ്ടത്തില്‍ 9998ലാണ് വ്യാപാരമവസാനിച്ചത്. ഐടി, മീഡിയ ഓഹരികള്‍ ഒഴിച്ച് മറ്റ് ഓഹരികളെല്ലാം വിലയിടിവ് രേഖപ്പെടുത്തി.