Home app

ഇനി ബ്ലോക്കുകളില്‍ വലയേണ്ട ; ഫാസ്റ്റാഗ് സ്റ്റിക്കറിന് ഫ്യൂച്ചര്‍ കേരള വേദിയില്‍ മികച്ച പ്രതികരണം

കൊച്ചി: ബ്ലോക്കില്‍ കുടുങ്ങി വീര്‍പ്പുമുട്ടുന്ന നഗരവാസികള്‍ക്ക് ഹാഷ് ഫ്യൂച്ചര്‍ കേരള വേദിയില്‍ നിന്നും ഇതാ ഒരു സന്തോഷ വാര്‍ത്ത. റേഡിയോ തരംഗങ്ങളുടെ വിനിമയത്തിലൂടെ ടോള്‍ പ്ലാസകളില്‍ക്കുടുങ്ങിക്കിടക്കാതെ വാഹനങ്ങളുടെ സുഗമസഞ്ചാരം ഉറപ്പുവരുത്തുന്ന സാങ്കേതിക വിദ്യയ്ക്ക് ഉച്ചകോടി വേദിയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഫാസ്റ്റാഗ് സ്റ്റിക്കറുകള്‍ എന്നറിയപ്പെടുന്ന ഈ സംവിധാനം റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍(ആര്‍എഫ്‌ഐഡി) സാങ്കേതികവിദ്യയിലധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഇവ പതിപ്പിച്ച വാഹനങ്ങള്‍ക്ക് ടോള്‍ ജംങ്ഷനുകളില്‍ കാത്തുകിടക്കാതെ പ്രത്യേക ക്യൂവിലൂടെ കടന്നുപോകാന്‍ അവസരമൊരുക്കുന്നതാണ് പദ്ധതി. വാഹനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ കൃത്യം മധ്യഭാഗത്തായി ഫാസ്റ്റാഗ് പതിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ക്ക് പ്രത്യേക ക്യൂവിലൂടെ കടന്നുപോകാം.

ദേശീയപാതാ അതോറിറ്റിയും(എന്‍എച്ച്എഐ) റിസര്‍വ് ബാങ്കിന്റെ കീഴിലുള്ള നാഷനല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)യും ചേര്‍ന്നാണ് ഫാസ്റ്റാഗ് സ്റ്റിക്കറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐസിഐസിഐ, എസ്ബിഐ, ഫെഡറല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകള്‍ക്കാണ് ഫാസ്റ്റാഗ് സ്റ്റിക്കറുകള്‍ക്കായി നിലവില്‍ അനുമതി നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് ഫെഡറല്‍ ബാങ്ക് ഫാസ്റ്റാഗ് സ്റ്റിക്കറുകള്‍ വിതരണമാരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

തിരക്കേറിയ വാളയാര്‍, തൃശൂര്‍ പാലിയേക്കര, എറണാകുളം അരൂര്‍ ടോള്‍ പ്ലാസകളിലാണ് ഫാസ്റ്റാഗ് സ്റ്റിക്കറുകള്‍ നിലവില്‍ നല്‍കുന്നത്. പതിനഞ്ചുമിനിട്ടോളം എടുത്താണ് സാധാരണ ഇവിടങ്ങളില്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്. ഫാസ്റ്റാഗ് പതിപ്പിച്ചാല്‍ ഈ സമയനഷ്ടം ഒഴിവാക്കാമെന്ന് ഫെഡറല്‍ ബാങ്ക് ഡിജിറ്റല്‍ മേധാവി പി.വി.ജിതേഷ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top