കൊച്ചി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണമില്ല. കേസില്‍ വിജിലന്‍സ് തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി കെ.എം. മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നേരത്തെ രണ്ട് തവണ തുടരന്വേഷണം നടത്തിയിട്ടും തനിക്കെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്നും വീണ്ടും തുടരന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് മാണി ഹര്‍ജി സമര്‍പ്പിച്ചത്. മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതു പരിശോധിച്ച സിംഗിള്‍ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണമില്ല
By
March 23, 2018 10:53 am