Home app

മലപ്പുറത്തെ ദുരഭിമാനക്കൊലയില്‍ ഞെട്ടി കേരളം; അരീക്കോട് അച്ഛന്‍ മകളെ കൊന്നത് കറിക്കത്തി കൊണ്ട് കുത്തി

മലപ്പുറം അരീക്കോട് അച്ഛന്‍ മകളെ കൊന്നത് ദുരഭിമാനക്കൊലയെന്ന് പോലീസ്. അച്ഛന്‍ ഉറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകള്‍ ആതിര ദളിത് യുവാവുമായി പ്രണയത്തിലായിരുന്നതാണ് പിതാവ് രാജനെ പ്രകോപിപ്പിച്ചത്.

അച്ഛന്‍ തീരുമാനിച്ച വിവാഹത്തില്‍ ഇരുപത്തൊന്നുകാരിയായ പെണ്‍കുട്ടിയ്ക്ക് താല്‍പര്യമില്ലായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് ഇടപെട്ട് ആതിരയുടെ ഇഷ്ടപ്രകാരം വിവാഹം നടത്താന്‍ തീരുമാനിച്ചു. കല്യാണത്തിന് പിന്തുണയില്ലാതിരുന്ന രാജന്‍ കല്യാണ തലേന്ന് മദ്യലഹരിയില്‍ ആതിരയെ കറിക്കത്തിക്ക് കുത്തിയതായാണ് വിവരം.

ആതിരയുടെ വലത് നെഞ്ചിലായാണ് കുത്തേറ്റത്. കുത്തേറ്റ ഉടനെ അയല്‍വീട്ടിലേക്ക് ഓടിക്കയറിയ ആതിരയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്. അതേസമയം രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top