Home app

ബൈജൂസ് ലേര്‍ണിംഗ് ആപ്പ് ലോക വിപണിയിലേക്ക്

ആധുനിക വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ അഭിമാനമായി മാറിയ ബൈജു രവീന്ദ്രന്‍ (സി.ഇ.ഒ.യും സ്ഥാപകനുമായ ബൈജൂസ് ) അന്താരാഷ്ട്ര വിപണിയിലേക്ക് കടക്കുന്നു. പരമ്പരാഗത പഠനരീതിയെ മൊബൈല്‍ ട്യൂഷന്‍ ആപ്പിന്റെ രൂപത്തില്‍ സംയോജിപ്പിച്ച് വിപ്ലവകരമായ മാറ്റം വിദ്യാഭ്യാസ രംഗത്ത് സൃഷ്ടിച്ച ഈ ചെറുപ്പക്കാരന്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ താമസിയാതെ തന്നെ ശ്രദ്ധിക്കപ്പെടും. വിദേശ വിദ്യാര്‍ഥികള്‍ക്കുകൂടി സഹായകമാവുന്ന വിധത്തില്‍ പുതിയ ആപ്പ് പുറത്തിറക്കുമെന്ന് ബൈജു രവീന്ദ്രന്‍ ഹാഷ് ഫ്യൂച്ചര്‍ ഉച്ചകോടിയില്‍ പറഞ്ഞു.

വരുന്ന സെപ്തംബറില്‍ അന്താരാഷ്ട്ര മൊബൈല്‍ ആപ് പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബൈജു പറഞ്ഞു. കാലക്രമേണ അധ്യാപകരെ ഉദ്ദേശിച്ച് പ്രത്യേക ആപ്പും പുറത്തിറക്കും. ലോകത്തിലെ മികച്ചതാവുകയാണ് തന്റെ സ്വപ്‌നമെന്ന് ബൈജു വിശദീകരിച്ചു. കണക്കിലും ശാസ്ത്രത്തിലും വിജയിച്ച ബൈജൂസ് ലേര്‍ണിംഗ് ആപ്പ് ഇനി ഇംഗ്ലീഷിനായി ആപ്പ് തുടങ്ങും. മറ്റ് വിഷയങ്ങളിലും പുതിയ ആപ്പ് തുടങ്ങും. മറ്റ് വിഷയങ്ങളിലും പുതിയ ആപ്പ് ആവിഷ്‌കരിച്ച് വരുകയാണ്.

ബഹുഭൂരിപക്ഷം ഉപഭോക്താക്കളേയും ആകര്‍ഷിക്കുമെന്നതിനാല്‍ ടിവി പരസ്യങ്ങളേയാണ് ആപ്പിന് വേണ്ടി ആശ്രയിച്ചത്. മെട്രോ നഗരങ്ങളേക്കാള്‍ കൂടുതല്‍ ചെറു ഗ്രാമങ്ങളിലാണ് ആപ്പിന് ആവശ്യക്കാര്‍ കൂടുതലെന്നും ബൈജു പറഞ്ഞു.
ബൈജൂസ് ലേര്‍ണിംഗ് ആപ്പ് അന്താരാഷ്ട്ര തലത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നത്. ആഗോള വിദ്യാഭ്യാസ മേഖലയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചെറുപ്പക്കാരനായിരിക്കും ഭാവിയില്‍ കേരളത്തിന്റെ ഐക്കണ്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top