Home app

എംകേരളം; സുഖമായി സര്‍ക്കാര്‍ സേവനം നേടാം

ജനോപകാരപ്രദമായ ആപ്പുകളുടെ സേവനം മുതലെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒട്ടും പിന്നിലല്ല. സംസ്ഥാന ഐടി മിഷന്‍ വികസിപ്പിച്ചെടുത്ത എംകേരളം മൊബൈല്‍ ആപ്ലിക്കേഷനില്‍ 17 വകുപ്പുകളുടെ നൂറിലേറെ സേവനങ്ങളാണ് ഇപ്പോള്‍ ലഭ്യമാവുന്നത്.

എംകേരളം ആപ്പിലെ ഒറ്റ ലോഗിനിലൂടെ നൂറ് സേവനങ്ങള്‍ ഉപയോഗിക്കാമെന്ന പ്രത്യേകതയുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റേര്‍, ഐഒഎസ് ആപ്പ് സ്റ്റോര്‍, സര്‍ക്കാരിന്റെ പോര്‍ട്ടല്‍(kerala.gov.in) എന്നിവിടങ്ങളില്‍ നിന്ന് എംകേരളം (mkeralam) ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആദ്യമായി ഉപയോഗിക്കുന്നവര്‍ യൂസര്‍ നെയിമും പാസ്‌വേഡും നല്‍കി രജിസ്റ്റര്‍ ചെയ്യണം.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, വിവിധ വാലറ്റുകള്‍ എന്നിവയിലൂടെ പണമടക്കാം. സര്‍ക്കാര്‍ ഓഫീസുകളിലെ പൊടി പിടിച്ച ഇടനാഴികളില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കാതെ സര്‍ക്കാര്‍ സേവനങ്ങള്‍ ഞൊടിയിടകൊണ്ട് അറിയാനും ബില്ലുകള്‍ അടയ്ക്കാനും എംകേരളം സൗകര്യമൊരുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top