Home app

പതിനായിരങ്ങള്‍ പങ്കെടുത്ത കര്‍ഷക സമരം പിന്‍വലിച്ചു

സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ മുംബൈയില്‍ നടക്കുന്ന കര്‍ഷക സമരം പിന്‍വലിച്ചു. കര്‍ഷകരുടെ ഭൂരിഭാഗം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായാണ് സൂചന. മഹാരാഷ്ട മുഖ്യമന്ത്രിയും സമരക്കാരുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി.

രാത്രിയോടെ നഗരത്തിലേക്ക് കടന്ന പ്രവര്‍ത്തകര്‍ ആസാദ് മൈതാനത്തിലാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. പൊതു പരീക്ഷകള്‍ തുടങ്ങിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമരം മൂലം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് പ്രകടനം രാത്രി തന്നെ നഗരത്തില്‍ പ്രവേശിച്ചത്.

നാസികില്‍ നിന്നും 180 കിലോമീറ്ററോളം കാല്‍നടയായി എത്തിയാണ് പതിനായിരക്കണക്കിന് കര്‍ഷകര്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തേക്ക് പ്രതിഷേധം അറിയിക്കാന്‍ എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top