Home app

കാഠ്മണ്ഡുവിലുണ്ടായ വിമാന അപകടത്തില്‍ 50 മരണം

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ വിമാന അപകടത്തില്‍ 50 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്വേയിലാണ് ബംഗ്ലാദേശില്‍ നിന്നുള്ള യുഎസ്-ബംഗ്ലാ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നു വീണത്. പരിക്കേറ്റ 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

ധാക്കയില്‍ നിന്നുള്ള വിമാനം കാഠ്മണ്ഡുവില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഉച്ചകഴിഞ്ഞ് 2.20 ഓടെയായിരുന്നു അപകടം. വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമായി 71 പേരുണ്ടായിരുന്നു. വിമാനം തകര്‍ന്നതിന് പിന്നാലെ കനത്ത പുകപടലങ്ങളും കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിറഞ്ഞു. ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തുവരുന്ന ചിത്രങ്ങള്‍ പ്രകാരം വലിയ അപകടമാണ് നടന്നിരിക്കുന്നതെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top