Home app

തമിഴ്മക്കളെ കൈയ്യിലെടുക്കാന്‍ കമല്‍; രാഷ്ട്രിയ യാത്രയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

കമല്‍ ഹാസന്റെ രാഷ്ട്രീയ യാത്രയുടെ രണ്ടാംഘട്ടം ഇന്ന് ഈറോഡിലെ മുടക്കുറിച്ചിയില്‍ നിന്നും തുടങ്ങും. ജില്ലയിലെ 8 ഇടങ്ങളില്‍ കമല്‍ ജനങ്ങളെ കാണും. യാത്രക്ക് മുന്നോടിയായി ഈറോഡിലെത്തിയ കമല്‍ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. മക്കള്‍ നീതി മയ്യത്തിലേക്ക് തന്റെ ആരാധകര്‍ക്ക് പുറമെ പൊതുജനങ്ങളെ അംഗങ്ങളാക്കുക, എല്ലാ പ്രധാനസ്ഥലങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് രാഷ്ട്രീയയാത്രയുടെ ലക്ഷ്യം.

സാധാരണ പാര്‍ട്ടി പ്രവര്‍ത്തകയോഗങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടായിരുന്നു കമല്‍ യോഗം വിളിച്ചുചേര്‍ത്തത്. ഇന്നലെ വൈകുന്നേരം ചേര്‍ന്ന പ്രവര്‍ത്തക യോഗത്തില്‍ കമല്‍ഹാസനെ കാണാന്‍ ആവേശത്തോടെ എത്തിയ ആരാധകരായിരുന്നു അധികവും. യോഗത്തിനെത്തിയ കമല്‍ഹാസന്‍ ആകട്ടെ കാര്യമായി ഒന്നും സംസാരിച്ചതുമില്ല. കുറച്ചുപേരുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്തും കൈക്കുഞ്ഞിനെ എടുത്തും ഏതാണ്ട് അരമണിക്കൂറോളം കമല്‍ അവിടെ ചെലവഴിച്ചു. ഇതിനിടെ ചിലര്‍ പറയാനുള്ള കാര്യം എഴുതി നല്‍കുകയും ചെയ്തു. ഇതുവരെ നടന്ന യോഗങ്ങളില്‍ ആരാധകരായിരുന്നു ഏറെയുണ്ടായിരുന്നതെങ്കില്‍ ഇനിയങ്ങോട്ട് പൊതുജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്ന വെല്ലുവിളിയാണ് കമല്‍ നേരിടേണ്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top