Kerala

മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്‍ കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്‍ കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിനു പ്രായമായിട്ടില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു.  കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ വിശാലമായ മതേതര സഖ്യം ഉയര്‍ന്നുവരണം. മക്കള്‍ നീതി മയ്യത്തിന് തമിഴ്നാട്ടില്‍ സിപിഐ എം പിന്തുണ ഉണ്ടാകണമെന്നും കമല്‍ഹാസന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. കോയമ്പത്തൂരില്‍ നടത്താനിരിക്കുന്ന മക്കള്‍ നീതി മയ്യത്തിന്റെ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിക്കാനാണ് കമല്‍ എത്തിയത്.

മുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ചായിരിക്കും പരിപാടി സജ്ജീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജിവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top