Kerala

ദിലീപിനെ തിരിച്ചെടുത്തതില്‍ വിയോജിപ്പ് ആവര്‍ത്തിച്ച് കമല്‍ ഹാസന്‍

ചെന്നൈ: ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത എഎംഎംഎ യുടെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി വീണ്ടും നടന്‍ കമല്‍ ഹാസന്‍ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് ശരിയല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി നടന്‍ കമല്‍ഹാസന്‍ വ്യക്തമാക്കി. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

സുഹൃത്തുക്കളുടെ കൂട്ടായ്മ എന്ന രീതിയിലല്ല ‘എഎംഎംഎ’ തീരുമാനമെടുക്കേണ്ടത്. സംഘടനയുടെ നിയമാവലിക്ക് അകത്തുനിന്ന് തീരുമാനമെടുക്കണം. ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി കരുതുന്നില്ലെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top