Home app

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷുഹൈബ് വധത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ച്ചയും ഉണ്ടായിട്ടില്ല. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഷുഹൈബ് വധത്തില്‍ അന്വേഷണം ഫലപ്രദമായി നടത്തുമെന്നാണ് നിയമമന്ത്രി കണ്ണൂരില്‍ പറഞ്ഞത്. കേസില്‍ യുഎപിഎ ചുമത്താനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സിബിഐ അന്വേഷണം നടത്താം എന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടില്ലെന്നും പിണറായി വിശദീകരിച്ചു.

2016 ല്‍ സംസ്ഥാനത്താകെ പത്ത് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. 2017 ല്‍ അത് അഞ്ചായി കുറഞ്ഞു. വധക്കേസുകളില്‍ ബിജെപി, എസ്ഡിപിഐ,സിപിഎം പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളതെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം കണ്ണൂരില്‍ ഒന്‍പത് രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top