കൊച്ചി: കുട്ടികളോടുള്ള ക്രൂരത നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവില്‍ സമൂഹത്തിലുള്ളത്. ഏറ്റവും പുതിയതായി മുഖത്ത് മുളകുപൊടി വിതറി രണ്ടാനച്ഛന്റെ ക്രൂരപീഡനത്തിനിരയായിരിക്കുകയാണ് ഒരു പതിനാലുവയസ്സുകാരന്. കൊച്ചിയിലാണ് സമൂഹമനസാക്ഷിയ്ക്ക് നിരക്കാത്ത സംഭവം അരങ്ങേറിയത്. സംഭവത്തില്‍ ചളിക്കവട്ടം സ്വദേശി പ്രദീപിനെതിരെ സിറ്റി പോലീസ് കേസെടുത്തു. അമ്പലത്തില്‍ ഉത്സവത്തിന് പങ്കെടുത്തശേഷം തിരിച്ച് വീട്ടിലെത്താന്‍ വൈകിയെന്ന കാരണത്താലാണ് പ്രദീപ് കുട്ടിയുടെ മുഖത്ത് മുളകുപൊടി വിതറി ക്രൂരമായി മര്‍ദ്ദിച്ചത്. വായില്‍ തുണിതിരുകി സൈക്കിള്‍ പമ്പുകൊണ്ട് അടിക്കുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ പള്ളുരുത്തി ഡോണ്‍ ബോസ്കോ സ്നേഹഭവനില്‍ താമസിപ്പിച്ചിരിക്കുകയാണ്.
മുഖത്ത് മുളകുപൊടി വിതറി, വായില്‍ തുണി തിരുകി മര്‍ദിച്ചു: രണ്ടാനച്ഛന്റെ പീഡനത്തിനിരയായത് പതിനാലുവയസ്സുകാരന്
By
March 4, 2018 7:08 am