Home app

സംസ്ഥാന സമ്മേളനത്തില്‍ കാനത്തിന് വിമര്‍ശനം, കണ്ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതിലും അതൃപ്തി

മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ കാനം രാജേന്ദ്രന് വിമര്‍ശനം. ഇസ്മയിലിനെതിരായ പരാതി പാര്‍ട്ടി സമ്മേളനവേദിയില്‍ ചര്‍ച്ചയാക്കിയതിനാണ് കാനത്തിന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നത്. സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുചര്‍ച്ചയില്‍ ആറു ജില്ലകളില്‍ നിന്നുളള പ്രതിനിധികള്‍ കാനത്തിനെതിര വിമര്‍ശനമുയര്‍ത്തി. വീഴ്ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താന്‍ മറ്റു വഴികള്‍ നോക്കേണ്ടതായിരുന്നു. ഇസ്മയിലിനെതിരായ പരാതി കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയായിരുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു. അതേസമയം കണ്ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതിലും പൊതുചര്‍ച്ചയില്‍ പ്രതിഷേധമുണ്ടായി. റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ സി.ദിവാകരന്‍ അടക്കമുളള നേതാക്കള്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top