ത്രിപുരയിലെ വിജയം വന്‍കിട കോര്‍പ്പറേറ്റേറുകളുടെ സാന്നിദ്ധ്യമാണെന്ന കോണ്‍ഗ്രസിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ദേശീയ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പ്രസ്ഥാനങ്ങള്‍ അപ്രസക്തമാകുന്ന കാഴ്ചയാണ് ത്രിപുര തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും കുമ്മനം പറഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കല്ല ബി.ജെ.പിയെ വിജയിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കോട്ടകള്‍ പൂര്‍ണമായി തകര്‍ക്കാന്‍ ബി.ജെ.പിയ്ക്ക് സാധിച്ചു. എന്‍.ഡി.എ ഒരു ബദല്‍ രാഷ്ട്രീയമുന്നണിയായി മാറി. ഇത് കേരള രാഷ്ട്രീയത്തിലും പ്രതിഫലനം ഉണ്ടാക്കും. വരാനിരിക്കുന്ന വലിയ രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ ദിശാസൂചകമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പ്രസ്ഥാനങ്ങള്‍ അപ്രസക്തമായി ; കുമ്മനം
By
March 3, 2018 9:30 am