Home app

നഴ്‌സുമാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും

കൊച്ചി: ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുമായി ലേബര്‍ കമ്മീഷണര്‍ ശനിയാഴ്ച ചര്‍ച്ച നടത്തും. അതേസമയം കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന അടിസ്ഥാന ശന്പളം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്‌സുമാരുടെ സമരമെന്നും ഈ മാസം മുതല്‍ അടിസ്ഥാന ശന്പളം നല്‍കുന്ന ആശുപത്രികളെ സമരത്തില്‍നിന്നു ഒഴിവാക്കുമെന്നും യുഎന്‍എ പ്രതിനിധികള്‍ അറിയിച്ചു. ഹൈക്കോടതി സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം താത്കാലികമായി വിലക്കിയതിനെ തുടര്‍ന്നു ചൊവ്വാഴ്ച മുതല്‍ നഴ്‌സുമാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് ഒരുങ്ങുന്നത്. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം തുടങ്ങുന്നത്. സംസ്ഥാനത്തെ 457 സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന 62,000-ത്തോളം നഴ്‌സുമാര്‍ അവധിയെടുത്ത് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാനൊരുങ്ങുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top