Latest News

ശമ്പളപരിഷ്‌കരണം: ഡല്‍ഹിയിലെ നഴ്‌സുമാര്‍ പ്രക്ഷോഭത്തിലേക്ക്

ഡല്‍ഹി: സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമുള്ള ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ നഴ്‌സുമാര്‍ ഇന്ന് ജന്തര്‍മന്തറില്‍ സംഗമിക്കും. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ അടുത്ത മാസം മുതല്‍ നഴ്‌സുമാര്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. 2016 ജനുവരി 29 നാണ് രാജ്യത്തെ നഴ്‌സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള സുപ്രീംകോടതി വിധിയുണ്ടായത്. 200 കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നഴ്‌സുമാരുടെ ശമ്പളം നല്‍കണമെന്നാണ് വിധി.

കിടക്കകളുടെ എണ്ണം അമ്പതില്‍ കുറവാണെങ്കില്‍ മിനിമം വേതനം 20000 രൂപ ആയിരക്കണമെന്നും വിധിയിലുണ്ട്. എന്നാല്‍ കേരളമൊഴികെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും വിധി നടപ്പാക്കിയില്ല. എന്നാല്‍ സമയപരിധി അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴും ഡല്‍ഹി സര്‍ക്കാര്‍ ഒരു നടപടിയും തുടങ്ങാത്ത സാഹചര്യത്തിലാണ് ഡല്‍ഹിയിലെ നഴ്‌സുമാര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top