Home app

നീരവ് മോഡി എവിടെ ?

വായ്പാ തട്ടിപ്പ് പ്രതിയായ നീരവ് മോഡി അമേരിക്കയിലുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. ജനുവരി ആദ്യവാരത്തോടെ ഇന്ത്യ വിട്ട നീരവ് മോഡിയും അമ്മാവനായ മെഹുല്‍ ചോക്‌സിയും അമേരിക്കയിലുണ്ടെന്നാണ് രഹസ്യാന്വോഷണ വിഭാഗം കരുതുന്നത്.

സിബിഐ ഇതിനോടകം ഇവര്‍ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 11,400 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷമാണ് വജ്രവ്യാപാരികളായ ഇവര്‍ ഇന്ത്യവിട്ട് പോയത്. വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടവരുടെ ആസ്തി കണ്ടുകെട്ടാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടേയും ലിസ്റ്റ് ചെയ്തതും അല്ലാത്തതുമായ കമ്പനികളുടേയും പ്രവര്‍ത്തനത്തില്‍ മേല്‍നോട്ടം വഹിക്കാനും നിയന്ത്രിക്കാനുമുള്ള നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റി രൂപവല്‍ക്കാനുള്ള ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി. രണ്ട് ബില്ലുകളും പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ തന്നെ പാസ്സാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top