കൊച്ചി: ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമയ്ക്കതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ തെറ്റായ സര്‍വേ നമ്പറില്‍ നോട്ടീസ് നല്‍കിയതിനാണ് ഹൈക്കോടതിയുടെ വിമര്‍ശനം. തോമസ് ചാണ്ടി ഭൂമി കൈയേറിയ വിഷയത്തില്‍ തെറ്റായ സര്‍വേ നമ്പരിലാണ് നോട്ടീസ് നല്‍കിയതെന്നു ടിവി അനുപമ ഹൈക്കോടതിയില്‍ സമ്മതിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കളക്ടറുടെ കസേരയില്‍ ഇരിക്കുന്നതു സ്കൂള്‍ വിദ്യാര്‍ഥിയാണോ എന്ന് ഹൈക്കോടതി ചോദിച്ചത്. കളക്ടറുടെ കാര്യപ്രാപ്തിയെ സംബന്ധിച്ചും സംശയമുന്നയിച്ച കോടതി തോമസ് ചാണ്ടിക്കെതിരേ നല്കിയ രണ്ടു നോട്ടീസുകള്‍ റദ്ദാക്കാനും ഉത്തരവിട്ടു.
കളക്ടര്‍ കസേരയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയോ! ടി.വി അനുപമയെ വിമര്‍ശിച്ച് ഹൈക്കോടതി
By
March 2, 2018 7:15 am