Home app

സിപിഐയ്‌ക്കെതിരെ അഴിമതി ആരോപണവുമായി കേരളകോണ്‍ഗ്രസ്(എം)

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വനം മന്ത്രി കെ. രാജുവിനുമെതിരെ അഴിമതി ആരോപണവുമായി കേരള കോണ്‍ഗ്രസ്-എം രംഗത്ത്. പൊന്തന്‍പുഴ വനം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച കേസ് തോറ്റു കൊടുക്കാന്‍ കാനം രാജേന്ദ്രനും മന്ത്രി രാജുവും ഏഴ് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റിയംഗം സ്റ്റീഫന്‍ ജോര്‍ജ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കേസ് തോറ്റതിനെ സംബന്ധിച്ചുള്ള അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാവണമെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

സിപിഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത് പുരോഗമിക്കുന്നതിനിടെയാണ് കാനത്തിനെതിരായ ആരോപണം എന്നത് ശ്രദ്ധേയമാണ്. കേരള കോണ്‍ഗ്രസ്-എമ്മിനെ ഇടതു മുന്നണിയില്‍ എടുക്കുന്നതിനെ കാനം രാജേന്ദ്രന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്നാണ് കേരള കോണ്‍ഗ്രസ്-എമ്മിന്റെ ആരോപണമെന്നാണ് സിപിഐയുടെ ആക്ഷേപം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top