ഭൂമിയെയും ചന്ദ്രനെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ചന്ദ്രനില്‍ 4 ജി നെറ്റ്വര്‍ക്ക് വരുന്നു. ടെലികോം കമ്പനിയായ വോഡഫോണ്‍ , ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ, കാര്‍ നിര്‍മാതാക്കളായ ഔഡി എന്നിവര്‍ സംയുക്തമായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. അഞ്ച് കോടി ഡോളര്‍ ചെലവില്‍ ജര്‍മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശസ്ത്രജ്ഞരുടെ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ചന്ദ്രനില്‍ 4ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നത്. അടുത്ത വര്‍ഷം തന്നെ പദ്ധതി നടപ്പിലാക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 4ജി നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് നോക്കിയയും ഓഡിയുമാണ്. സ്വകാര്യ കമ്പനികളുടെ സഹായത്തോടെയാണ് കണക്ഷന് ലഭ്യമാക്കുക.
സ്വകാര്യ റോക്കറ്റ് വിക്ഷേപണ കമ്പനിയായ എലോണ്‍ മസ്കിന്റെ സ്പേസ് എക്സാകും ഉപകരണം ചന്ദ്രനിലെത്തിക്കുക. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഇതിനായി ഉപയോഗിക്കും. ചന്ദ്രന്റെ പ്രതലത്തില്‍ നിന്നു മികച്ച ദൃശ്യങ്ങള്‍ ഭൂമിയിലെത്തിക്കുകയാണ് 4ജി കണക്ഷനിലൂടെ ലക്ഷ്യമിടുന്നത്.