ആലപ്പുഴ: കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയുടെ ഭാഗമാകുന്നതില്‍ തെറ്റില്ലെന്ന് കെ.ആര്‍. ഗൗരിയമ്മ. മുന്നണി വിപുലീകരിക്കുമ്പോള്‍ സി.പി.ഐ അതൃപ്തരാകുന്നതില്‍ കാര്യമില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായ ഒന്നും സി.പി.ഐക്കില്ലെന്നും കെ.ആര്‍. ഗൗരിയമ്മ പറഞ്ഞു.
കേരള കോണ്‍ഗ്രസുമായി സിപിഎം ഒന്നിച്ചുപോകുന്നതില്‍ തെറ്റില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇതെല്ലാം സാധാരണമാണ്. എല്ലാ പാര്‍ട്ടികളിലും കാശുവാങ്ങുന്നവരുണ്ടെന്നും ഗൗരിയമ്മ പറഞ്ഞു. സി.പി.എമ്മിലേക്ക് മടങ്ങാന്‍ ഇനി ആഗ്രഹമില്ലെന്നും ഗൗരിയമ്മ വ്യക്തമാക്കി. മാണിയെചൊല്ലിയുള്ള സി.പി.എം-സി.പി.െഎ തര്‍ക്കത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.