Home app

പ്രതിപക്ഷ പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഷുഹൈബ് വധമുള്‍പ്പെടെ രാഷ്ട്രീയ കൊലപാതകങ്ങളും അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവവും ഉന്നയിച്ചുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞത്.

ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സ്പീക്കറുടെ ഡയസിന് മുമ്പില്‍ ബാനറുമായി പ്രധിഷേധിച്ചതോടെ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. സഭ മാന്യമായി നടത്താനുള്ള സാഹചര്യമില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ.എം ഷംസുദ്ദീന്‍ നല്‍കിയ അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് പരിഗണിച്ചില്ല. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ ധനവിനിയോഗ ബില്‍ ചര്‍ച്ച കൂടാതെ പാസാക്കി സഭ പിരിയുകയായിരുന്നു. ഇന്നലെയും സഭ ആരംഭിച്ച് പത്തു മിനിട്ടിനകം ബഹളം കാരണം നിര്‍ത്തി വെച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top